Skip to content

റൊമാന്റിക് വാലെന്റൈൻ ഡേ….മുംബൈ ജാലകത്തിലൂടൊരു നോട്ടം

 

ഒരു ഫിബ്രവരി പതിനാലു കൂടി ഇതാ അടുത്തെത്തിക്കഴിഞ്ഞു. ഇവിടത്തെ യുവതലമുറയും സന്മാർഗ്ഗവാദികളും യുവതലമുറയുടെ കണ്ണടച്ചുള്ള പാശ്ചാത്യാനുകരണഭ്രമത്തിനെതിരെ പ്രതിഷേധിയ്ക്കുന്നവരും ഒരേ പോലെ ഉറ്റു നോക്കിക്കൊണ്ടിരിയ്ക്കുന്ന ദിവസം.പ്രതിഷേധ പ്രകടനങ്ങൾക്കിടയിൽ തങ്ങളാലാവുന്ന വിധം  ഈ ദിവസം കൊണ്ടാടാനുള്ള വഴി കണ്ടെത്താനുള്ള ശ്രമത്തി ലാണു ടീനേജേഴ്സ്. ഒരു ഫാഷനെന്നതിലുപരിയായി ഈ ദിവസം വളർന്നുവോ? യുവ മനസ്സുകളെ ഇത്രയും ഹഠാദാകർഷിയ്ക്കുന്ന ഈ വികാരപ്രകടനത്തിന്റെ പുറകിലെ യാഥാർത്ഥ്യമറിഞ്ഞു തന്നെയുള്ള ഒരു ആഘോഷമാണോ അതോ പുറം പൂച്ചുകളിലെ തിളക്കത്തിൽ ആകർഷിതരായി ഞങ്ങളും പുറകിലല്ലെന്നു  വിളിച്ചു പറയുന്നതരം   പ്രകടനം മാത്രമോ ഇതു? പരസ്പരം ആശംസകളും സമ്മാനപ്പൊതികളും കൈമാറാൻ ഒരു കാരണത്തിനു വേണ്ടി മാത്രം കാത്തിരിയ്ക്കുന്നവർക്കു നേരെ ആകർഷകമായ വിധം പ്രലോഭനങ്ങളും നീട്ടി കാത്തിരിയ്ക്കുന്ന കച്ചവടക്കാർക്കും  ഈ ദിവസം പ്രധാനം തന്നെ.   .                                                                                                                                                                                                                                                                                                                                                                                                                 ആരാണീ സൈന്റ് വാലന്റൈൻ? എന്താണു അദ്ദേഹം ഇത്രയും ആരാദ്ധ്യനാകാൻ കാരണം?.ഈ ആഘോഷം കൊണ്ടു പ്രണയത്തിന്റെ ബാഹ്യപ്രകടനം  കൊണ്ടു എന്താണു യഥാർത്ഥത്തിൽ ഉദ്ദേശിയ്ക്കപ്പെടുന്നതു? റോമൻ ചക്രവർത്തിയായിരുന്ന ക്ലോഡിയസ് രണ്ടാമൻ സൈനികർക്കു വിവാഹം പാടില്ലെന്നു നിയമമുണ്ടാക്കിയ ഒരു കാലത്തു ആ ആജ്ഞയെ ധിക്കരിച്ചു അതി രഹസ്യമായി കമിതാക്കളുടെ വിവാഹം രഹസ്യമായി നടത്തിക്കൊടുത്തു ആ കാരണം കൊണ്ടു തന്നെ ജയിലിലടയ്ക്കപ്പെടുകയും റോമൻ പഗാനിസത്തിലേയ്ക്കു മതപരിവർത്തനം ചെയ്യാനാവശ്യപ്പെട്ട ചക്രവർത്തിയെ ക്രിസ്തുമതാനുയായിയാക്കാൻ ശ്രമിയ്ക്കുകയും ചെയ്ത പുരോഹിതനായിരുന്നു വാലെന്റൈൻ. തന്റെ വിശ്വാസ്ത്തിന്റെ തെളിവെന്നോണം തൂക്കുമരത്തിലേറ്റുന്നതിനു മുൻപായി ജയിലറുടെ അന്ധയായ മകൾക്കു പ്രാർത്ഥനയിലൂടെ  കാഴ്ച്ചശക്തി കൊടുത്ത ഈ പുരോഹിതൻ തങ്ങളുടെ പ്രണയത്തിലെ ഏതു തടസ്സവും മാറ്റിത്തരുമെന്ന ഒരു വിശ്വാസമായിരിയ്ക്കണം ഇദ്ദേഹത്തെ പ്രണയികളുടെ സ്വന്തം ദൈവമാക്കി മാറ്റിയതു. അദ്ദേഹം തനെ പ്രേമഭാജനത്തിനായി?) എഴുതിയ “ഫ്രം യുവർ വാലെന്റൈൻ” എന്ന ഒരു കുറിപ്പിനെയാണു ആദ്യ വാലെന്റൈൻ ആശംസാ സന്ദേശമായി ഇന്നും കണക്കാക്കപ്പെടുന്നതു. ഹൃദയത്തിന്റെ ആകൃതി , ചുവന്ന നിറം , പൂക്കൾ, ചോക്കളേറ്റ് എന്നിവയൊക്കെ യാണു കൈമാറപ്പെടുന്ന വസ്തുക്കളിൽ കാണാനാകുന്നതു. പലയിടത്തും ആഘോഷത്തിനായി ഈ ദിവസം ഒരു ഒഴിവുദിവസമായും മാറി. കാലത്തിന്റെ ഒഴുക്കിൽ ആഘോഷങ്ങൾക്കു മാറ്റവും വന്നു കൊണ്ടേയിരിയ്ക്കുന്നു.    വാലെറ്റൈൻ പ്രേമഭാജനം മാത്രം ആകണമെന്നില്ല. നിങ്ങൾക്കു പ്രിയപ്പെട്ട ആരും ആകാം. നിങ്ങളുടെ നന്മയും തിന്മയും ഒരേ പോലെ ഉൾക്കൊണ്ടു എപ്പോഴും നിങ്ങൾക്കു താങ്ങായിക്കാണാവുന്ന ആരും!                                                                                                                                                                                                                                                                                                     പാശ്ചാത്യാനുകരണം ഒരു ഫാഷനായി മാറിത്തുടങ്ങിയ  ഒരു കാലത്തു ഇവിടെ എത്തിച്ചേർന്ന ഈ ആഘോഷം  ഇത്ര വിപുലമായ രീതിയിൽ മുംബെയിൽ ആഘോഷിയ്ക്കപ്പെട്ടു തുടങ്ങിയപ്പോഴാണു പലരും പ്രതിഷേധം കാണിച്ചു തുടങ്ങിയതു. ഹിന്ദു മതത്തിന്റെ സംസ്കാരത്തിലെ ഒരു വിണ്ടു കീറലായി ഇതിനെ പലരും വ്യാഖ്യാനിച്ചു. ശിവസേനയാണു ഏറ്റവും ശക്തമായി പ്രതികരിച്ചതും പ്രതികരിച്ചുകൊണ്ടിരിയ്ക്കുന്നതും. പ്രണയത്തിന്റെ പ്രത്യേകത എടുത്തുകാട്ടുന്ന പലതരം കച്ചവട സാമഗ്രികൾ ഈ യവസരത്തിൽ വിറ്റഴിയ്ക്കപ്പെടുന്നു. വില കുറഞ്ഞവയും കൂടിയവയും , വാങ്ങുന്നവന്റെ കീശയ്ക്കനുസരിച്ചു ലഭ്യമാണെന്നതും സത്യം. ഇത്തരം സാധനങ്ങൾ വിൽക്കുന്ന കടകളാണു ശിവസേനയുടെ രോഷത്തിന്റെ ചൂടു ശരിയ്ക്കും അനുഭവിച്ചതു.പോലീസ് ബന്തവസ്സു ഇത്തരം കടകൾക്കും കോളേജുകൾക്കും മുന്നിൽ കാണാറുണ്ടു.  ഇതേ പോലെ തന്നെ രാജ്യത്തിന്റെ മറ്റു പല  ഭാഗങ്ങളിലും രൂക്ഷമായ  പ്രതിഷേധ പ്രകടനങ്ങൾ പതിവുണ്ടു.                                                                                                                                                                                                                 സ്വന്തം ഇഷ്ടത്തിനനുസരിച്ചു മാത്രമേ ജീവിയ്ക്കൂ എന്നു തീരുമാനമെടുക്കുന്ന ഒരു തലമുറ ഇവിടെ സൃഷ്ടിയ്ക്കപ്പെടുകയാണോ? അതു വിളിച്ചു പറയുന്നതിനുള്ള ചങ്കൂറ്റം  ഇത്തരം സന്ദരഭങ്ങളിലൂടെ അവർ പുറത്തു കാണിയ്ക്കുകയാണോ?  പഴയകാലത്തു രഹസ്യമാക്കി വയ്ക്കാറുള്ള പ്രണയ   മധുരിമ ഇങ്ങനെ  ചെയ്യുന്നതുകൊണ്ടു വളരെയേറെ കുറഞ്ഞു പോകുന്നില്ലേ?മദേഴ്സ് ഡേ, ഫാദേഴ്സ് ഡെ, വാലെന്റൈൻ ഡെ തുടങ്ങിയ  ഇത്തരം ആഘോഷങ്ങൾ നമ്മുടെ സംസ്കാരത്തെ പ്രതികൂലമായി ബാധിയ്ക്കുമോ?   അവ നമുക്കു ആവശ്യ്മാണോ? കച്ച വടക്കണ്ണുള്ള ഇടനിലക്കരനെ നീക്കി നിർത്തി, നമ്മുടെ സംസ്കാരത്തിനൊത്തവിധം ഇത്തരം ആഘോഷങ്ങളിലെ  നന്മയെ സ്വാംശീകരിയ്ക്കാനൊരു ശ്രമം നടത്തുന്നതിൽ തെറ്റൊന്നുമില്ലെന്നു തോന്നുന്നു. കാരണം ഇത്തരം പല ആഘോഷങ്ങളും മനസ്സിൽ സ്നേഹത്തിന്റെ വിത്തുകൾ തന്നെയല്ലേ പാകുന്നതു?  പ്രണയികൾക്കു അതിനായൊരു ദിവസത്തിന്റെ ആവശ്യമുണ്ടായിട്ടല്ല. അതേപോലെ ആഘോഷിച്ചില്ലെങ്കിലും ജന്മദിനങ്ങൾ വന്നെത്തുക തന്നെ ചെയ്യും. ആശംസാവചനങ്ങൾ നേരേണ്ടവർ നേരുകയും ചെയ്യും.  ടെക്നോൾജി ഇത്ര ഇല്ലാതിരുന്ന പഴയകാലത്തു കൈകൾ കൊണ്ടെഴുതിയിരുന്ന പഴയ പ്രണയക്കുറിപ്പുകളും മറ്റു ആശംസകളും തന്നിരുന്ന നിർവൃതി എത്രയൊക്കെ ആഘോഷിച്ചാലും ഈ തലമുറയ്ക്കു മനസ്സിലാക്കാനാകുമോ? ഇല്ലെന്നതാണു സത്യം. ഈ ആഘോഷത്തിന്റെ രീതി ഇത്രയും കാലങ്ങൾക്കുള്ളിൽ എത്രയും മാറ്റത്തിനു അടിമപ്പെട്ടിരിയ്ക്കുന്നു. ഇനിയും മാറ്റൺഗൾ വന്നു കൊണ്ടേയിരിയ്ക്കും.

3 Comments

  1. sonu wrote:

    ബുദ്ധിമുട്ടുള്ള മലയാളം വാക്കുകൾ എളുപ്പത്തിൽ ടൈപ്പ് ചെയ്യാൻ സഹായിക്കുന്ന മലയാളം കീബോർഡ് ആവശ്യമുണ്ടെങ്കിൽ സന്ദർശിക്കൂ http://malayalamtyping.page.tl/ . ഇതിൽ ഓൺലൈൻ വേർഡ് സേർച്ച് (google , wiki search) ഒരേ ഒരു മൗസ് ക്ലിക്ക് വഴി ചെയ്യാവുന്നതാണ്.

    Saturday, February 13, 2010 at 10:11 am | Permalink
  2. ലേഖനം നന്നായി

    Thursday, February 18, 2010 at 12:01 am | Permalink
  3. manoraj wrote:

    നല്ല ലേഖനം.. ആശംസകൾ

    Friday, May 14, 2010 at 8:49 am | Permalink

Post a Comment

Your email is never published nor shared. Required fields are marked *
*
*